കൊലപാതകശ്രമം; പ്രതി 6 വർഷത്തിനുശേഷം പിടിയിൽ

ചാവക്കാട്
കൊലപാതകശ്രമക്കേസിലെ പ്രതി 6 വർഷത്തിനു ശേഷം പിടിയിൽ. എടക്കഴിയൂർ വലിയ പുരയ്ക്കൽ വീട്ടിൽ സക്കറിയ (38) ആണ് ചാവക്കാട് പൊലീസിന്റെ പിടിയിലായത്. 2019ൽ എടക്കഴിയൂർ ബ്ലാങ്ങാട് താഴത്ത് വീട്ടിൽ മുബാറക്കിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണിയാൾ. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. ചാവക്കാട് ഇൻസ്പെക്ടർ വി വി വിമലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ കെ സജിത്ത് മോൻ, സിപിഒ പി കെ ബിനു, സിപിഒ കെ എ അമർ, അബ്ദുൽ മജീദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.









0 comments