ബിഎല്‍ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ല

മലപ്പുറം
ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇതിനകം ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ച ബിഎല്‍ഒമാര്‍ അടിയന്തരമായി ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കലക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. ജില്ലയില്‍ 2898 ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണുള്ളത്. ഇവരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞ് പുറത്തിറക്കിയ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഏതെങ്കിലും ബിഎല്‍ഒമാര്‍ ഉള്‍പ്പെടുകയും പോളിങ് ഡ്യൂട്ടി ഉത്തരവ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിനൽകും. ഇതിനായി ബിഎല്‍ഒ നിയമന രേഖയുടെ പകര്‍പ്പും പോളിങ് ഡ്യൂട്ടി ഉത്തരവിന്റെ പകര്‍പ്പും സഹിതം മലപ്പുറം കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗവുമായി അടിയന്തരമായി ബന്ധപ്പെടുകയോ [email protected] ല്‍ അറിയിക്കുകയോ ചെയ്യണം.









0 comments