നിക്ഷേപത്തട്ടിപ്പ്
ഡിസിസി ജനറൽ സെക്രട്ടറിക്ക് എതിരെ നിക്ഷേപകർ

തിരുവനന്തപുരം
ജില്ലാ കോൺഗ്രസ് സെക്രട്ടറി സി എസ് വിദ്യാസാഗർ പ്രസിഡന്റായ സഹകരണ സംഘത്തിൽ വൻ നിക്ഷേപ തട്ടിപ്പ്. സെക്രട്ടറി, പ്രസിഡന്റ്, ബോർഡ് മെമ്പർമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് സ്ഥിര നിക്ഷേപകരും എംഡിഎസ് നിക്ഷേപകരും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞ് പണം തിരികെ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ല. കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും വരെ മുടങ്ങി. പ്രസിഡന്റ് നിയമങ്ങൾ പാലിക്കാതെ സ്വന്തം താൽപ്പര്യപ്രകാരം നിക്ഷേപം വാങ്ങുകയും തിരികെ കൊടുക്കാതിരിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമായി വായ്പകളും എംഡിഎസ് അഡ്വാൻസുകളും നൽകിയതിലൂടെ അഞ്ചു കോടി രൂപയോളം കടം വന്നു. ൨൦൧൭ മുതൽ എംഡിഎസ് കണക്കുകളിൽ ക്രമക്കേടും പണം അപഹരണവും നടത്തി. ബാങ്ക് സെക്രട്ടറി ശരണ്യ 97, 99,921 രൂപ അപഹരിച്ചു. കൃത്രിമ രേഖകൾ ഉണ്ടാക്കി പ്രസിഡന്റ് വസ്തു വാങ്ങുകയും വിൽക്കുകയും ചെയ്തു. കണക്കിൽ കൃത്രിമം കാണിച്ച് സഹകരണ വകുപ്പിനെയും അംഗങ്ങളെയും നിക്ഷേപകരെയും കബളിപ്പിച്ചു. റൂറൽ എസ്‌പിക്കും ഡിവൈഎസ്‌പിക്കും പരാതി നൽകിയിട്ട് ഒന്നര വർഷമായി. വിദ്യാസാഗർ രാഷ്ട്രീയ സ്വാധീനത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും നിക്ഷേപകർ ആരോപിച്ചു. എസ് സതീഷ് ചന്ദ്രൻ നായർ, എം ജെ ജേക്കബ്, നവാസ് ഇറയൻകോട്, ഡോ. പി അനിൽകുമാർ, ഡി രഘുധരൻ, കെ പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.









0 comments