ലഹരിക്കെതിരെ യുവചക്രം -ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി

മലപ്പുറം
നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മലപ്പുറം ജില്ലാ സൈക്കിള്‍ റൈഡിങ് ക്ലബ്ബുമായി സഹകരിച്ച് ലഹരിക്കെതിരെ യുവചക്രം ഡ്രഗ് ഫ്രീ റൈഡ് സംഘടിപ്പിച്ചു. കലക്ടര്‍ വി ആര്‍ വിനോദ് ഉദ്‌ഘാടനംചെയ്‌തു. രാവിലെ ആറിന് മലപ്പുറം കലക്ടറുടെ ബംഗ്ലാവില്‍നിന്ന് തുടങ്ങി വെള്ളാമ്പുറംവരെയും തിരിച്ചുമുള്ള സൈക്കിള്‍ റാലിയില്‍ അമ്പതോളം റൈഡര്‍മാര്‍ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി ആര്‍ അര്‍ജുന്‍, മലപ്പുറം സൈക്ലിങ് ക്ലബ് സെക്രട്ടറി കെ വലീദ്, പ്രസിഡന്റ് വി സി മൊയ്തീന്‍കുട്ടി, ജോ. സെക്രട്ടറി ഇമ്രാന്‍, വൈസ് പ്രസിഡന്റ് ബഷീര്‍, ജില്ലാ സാമൂഹ്യനീതി നശാമുക്ത് ഭാരത് അഭിയാന്‍ കോ ഓര്‍ഡിനേറ്റര്‍ കെ സി അബൂബക്കര്‍, മുഹമ്മദ് നൗഫല്‍, ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ മുഹ്സിന്‍ പരി തുടങ്ങിയവര്‍ പങ്കെടുത്തു.









0 comments