2025 ലെ ആദ്യത്തെ സൂപ്പർമൂൺ; ചന്ദ്രനെ കാണാം കൂടുതൽ വ്യക്തമായി

2025 ലെ ആദ്യത്തെ സൂപ്പർമൂൺ ഇന്ന് (ഒക്ടോബർ 6, തിങ്കളാഴ്ച) ദൃശ്യമാകും. ചന്ദ്രൻ തന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് കൂടുതൽ അടുത്ത് വരുന്ന പ്രതിഭാസമാണ് സൂപ്പർമൂൺ. ആകാശം തെളിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ മറ്റുപകരണങ്ങൾ ഒന്നുമില്ലാതെ തന്നെ ഭൂമിയുടെ എല്ലാ ഭാഗത്തെയും മനുഷ്യർക്ക് ചന്ദ്രനെ കൂടുതൽ വലിപ്പത്തിലും പ്രകാശത്തിലും കാണാനാകും.
ഈ സമയത്ത് ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 224,600 മൈൽ (361,459 കിലോമീറ്റർ) ദൂരപരിധിക്കുള്ളിലൂടെ കടന്നുപോകും. ഈ വർഷം ഇനിയും രണ്ട് സൂപ്പർമൂൺ ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നവംബറിലും ഡിസംബറിലുമാണ് ഇനി വരാനിരിക്കുന്ന സൂപ്പർമൂൺ പ്രതിഭാസങ്ങൾ ദൃശ്യമാകുക. വരാനിരിക്കുന്ന വർഷങ്ങളിലായി ചന്ദ്രഗ്രഹങ്ങളും നടക്കാനിരിക്കുകയാണ്.
2026 മാർച്ചിൽ വടക്കേ അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പൂർണ്ണ ചന്ദ്രഗ്രഹണവും, ഓഗസ്റ്റിൽ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണവും ദൃശ്യമാകും. തുടർച്ചയായി മൂന്നു മാസങ്ങളിൽ അടുപ്പിച്ച് സൂപ്പർമൂൺ പ്രതിഭാസം നടക്കുന്നു എന്ന പ്രത്യേകതയും ഈ വർഷത്തിലുണ്ട്.









0 comments