മമ്പാട് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

മമ്പാട് പുള്ളിപ്പുലി ചത്ത നിലയിൽ
മമ്പാട്(മലപ്പുറം): മമ്പാട് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. മാടം നഗർ പ്രദേശത്തെ തോട്ടതിലാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ ആടിനെ കടിച്ച് കൊന്നിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ഡോക്ടറും ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മറ്റ് വിവരങ്ങൾ ലഭ്യമാവും.









0 comments