കുവൈത്തിൽ എണ്ണ ഖനനകേന്ദ്രത്തിൽ വീണ്ടും അപകടം: മലയാളി യുവാവിന് ദാരുണാന്ത്യം

kuwait accident rajesh

രാജേഷ്

വെബ് ഡെസ്ക്

Published on Nov 25, 2025, 10:05 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ കൂടാളി സ്വദേശിയായ പിരിപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് (38) ആണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്കിടെ കുവൈത്തിലെ എണ്ണ മേഖലയിൽ ജീവൻ നഷ്ടമാകുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം.


കുവൈത്തിലെ ഓയിൽ റിഗ്ഗിൽ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.


ഏതാനും ദിവസങ്ങൾക്ക് മുൻപ് കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കരാർ തൊഴിലാളികളായി ജോലി ചെയ്തിരുന്ന തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. ജോലിക്കിടെ പെട്ടെന്നുണ്ടായ അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഇരുവരും മരണപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home