വാഗമൺ

ഇടതുചേർന്ന്‌ വികസനക്കാറ്റ്‌

 മോളി ഡൊമിനിക്.

മോളി ഡോമിനിക്

avatar
സ്വന്തം ലേഖകൻ

Published on Nov 25, 2025, 11:04 PM | 1 min read

ഏലപ്പാ

ജില്ലാ പഞ്ചായത്ത് വാഗമൺ ഡിവിഷനിൽ വികസന നേട്ടങ്ങളുമായി വീണ്ടും ചരിത്രവിജയത്തിനായി എൽഡിഎഫ്‌ തയ്യാറെടുക്കുന്നു. മുന്നണി ധാരണപ്രകാരം കഴിഞ്ഞതവണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു മത്സരിച്ച വാഗമൺ ഡിവിഷൻ ഇത്തവണ സിപിഐയുടെ മോളി ഡോമിനിക്കാണ് എൽഡിഎഫ് സ്ഥാനാർഥി. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ മിനി സാബു യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി ആഗ്‌നസ്‌ യേശുദാസും ഇവിടെ മത്സരിക്കുന്നുണ്ട്.

കൊക്കയാർ, പെരുവന്താനം, ഏലപ്പാറ, പീരുമേട് ബ്ലോക്ക് ഡിവിഷൻ ഉൾപ്പെടെ 62,000 വോട്ടർമാരും 53 വാർഡുകളുമാണ് വാഗമൺ ഡിവിഷൻ. കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥയായി മത്സരിച്ച് പരാജയപ്പെട്ട യൂത്ത്‌ കോൺഗ്രസ് നേതാവ് 2016 ൽ വിജിലൻസിന് നൽകിയ പരാതിയും തുടർന്ന് മാത്യൂ കുഴൽനാടൻ എംഎൽഎ ഹൈക്കോടതിയിൽ നൽകിയ ഹർജി ജനങ്ങൾക്ക്‌ വലിയ പ്രതിസന്ധിയുണ്ടാക്കി. ഇവർ പീരുമേട് താലൂക്കിലെ പട്ടയത്തിന് അപേക്ഷ നൽകിയിട്ടുള്ളവരുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി. ഇതും തെരഞ്ഞടുപ്പിൽ ചർച്ചയായി ഉയരും. തുടർഭരണത്തിൽ സംസ്ഥാന സർക്കാർ ഭൂപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടതോടെ സമീപ മേഖലകളിലും വികസനമുന്നേറ്റമുണ്ടായി. അഞ്ചുവർഷം കൊണ്ട് നിരവധി അഭിമാനവികസപദ്ധതികളാണ് നടപ്പാക്കിയത്‌. മുണ്ടക്കയം കൊക്കയാർ പഞ്ചായത്തിലെ ബോയ്സ് സ്റ്റേഡിയം, വാഗമൺ ടേക്ക് ബ്രേക്ക് കോഫി ഷോപ്പ് ഒരു കോടി 10 ലക്ഷം, ഉപ്പുതറ പഞ്ചായത്തിലെ ആനപ്പള്ളം, കാറ്റടികവല, പെരുവന്താനം പഞ്ചായത്തിലെ അമലഗിരി എന്നിവിടങ്ങളിൽ സാംസ്കാരിക നിലയങ്ങൾ നിർമിക്കുന്നതിന് 1.35 കോടിയും അനുവദിച്ചു. ചെമ്മണ്ണ് ജിഎച്ച് സ്കൂൾ, വാഗമൺ ജിഎച്ച് എസ് മൈതാനം എന്നിവയ്ക്ക്77 ലക്ഷം, കൊടികുത്തി കുടിവെള്ള പദ്ധതിക്ക് ഒരു കോടി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ കീഴിൽ വരുന്ന ഹൈ സ്കൂളുകൾക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് 42 ലക്ഷം, കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ടൂറിസം വികസനത്തിന്‌ വിവിധ ഘട്ടങ്ങളിലായി 83 ലക്ഷംഫണ്ട് വിനിയോഗിച്ചു. നാരകംപുഴ കമ്യൂണിറ്റി ഹാൾ നവീകരണം 20 ലക്ഷം, വിവിധ റോഡുകൾക്കും കലിങ്കുകൾക്കും മതിയായ തുക വകയിരുത്തി. ഗതാഗത മേഖലയിൽ മികച്ചറോഡുകളെത്തിയതോടെ യാത്രാക്ലേശങ്ങൾക്ക് പരിഹാരമായി. നിലവിൽ കൊക്കയാർ പഞ്ചായത്ത്‌ പ്രസിഡന്റായ മോളി ഡോമനിക്കിന്‌ ജനപ്രതിനിധിയെന്ന അനുഭവസന്പത്തും എൽഡിഎഫ്‌ വിജയത്തിന്‌ മുതൽക്കൂട്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home