ഇടതുചേർന്ന്‌ മുന്നേറുന്ന കാഞ്ഞിരപ്പള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2025, 12:24 AM | 1 min read

കാഞ്ഞിരപ്പള്ളി ഏഴു പഞ്ചായത്തുകളിലെ 45 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ജില്ലാ പഞ്ചായത്ത്‌ കാഞ്ഞിരപ്പള്ളി ഡിവിഷൻ. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 22 വാർഡും പാറത്തോട്ടിലെ രണ്ട്‌ വാർഡുകളും എലിക്കുളത്തെ എട്ടു വാർഡുകളും വാഴൂരിലെ രണ്ട്‌ വാർഡുകളും ചിറക്കടവിലെ നാല്‌വാർഡുകളും വെള്ളാവൂരിലെ ഏഴ്‌ വാർഡുകളും ഡിവിഷനിൽ ഉൾപ്പെടുന്നു. ആകെ 71,739 വോട്ടർമാരുണ്ട്‌. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം ജോളി മടുക്കക്കുഴിയാണ്. നിലവിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായ ജോളി 30 വർഷമായി കാഞ്ഞിരപ്പള്ളിയിൽ പൊതുരംഗത്ത്‌ നിറസാന്നിധ്യമാണ്‌. 10 വർഷം ബ്ലോക്ക്‌ പഞ്ചായത്തംഗമായിട്ടുണ്ട്‌. ഇക്കാലത്ത്‌ വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ്‌ ജോളിക്ക്‌ കരുത്താകുന്നത്‌. എൽഡിഎഫ്‌ സിറ്റിങ്‌ സീറ്റായ കാഞ്ഞിരപ്പള്ളിയിൽ കേരള കോൺഗ്രസ്‌ എമ്മിലെ ജെസ്സി ഷാജനാണ്‌ 2020ൽ വിജയിച്ചത്‌. അഞ്ചലിപ്പ പാലം, ഞള്ളമറ്റം സാംസ്‌കാരികനിലയം, പഞ്ചായത്തിന്‌ ആംബുലൻസ്‌ തുടങ്ങി ജനകീയമായ ഒട്ടനവധി പദ്ധതികൾ അഞ്ചുവർഷത്തിനിടെ ഡിവിഷനിൽ നടപ്പാക്കി. കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം, നിരവധി കർഷക ഗ്രൂപ്പുകളുടെ രക്ഷാധികാരി, കലാ–സാംസ്കാരിക സംഘടനകളുടെ സജീവ പ്രവർത്തകൻ എന്നിങ്ങനെ എല്ലാ മേഖലയിലും നിറഞ്ഞുനിന്ന ജോളി നാടിനെ അടുത്തറിഞ്ഞ നേതാവാണ്‌. ഇതാണ്‌ എൽഡിഎഫിന്റെ പ്രചാരണത്തിൽ കരുത്താകുന്നതും. കലാലയങ്ങളിൽ പഠനത്തോടൊപ്പം സംരംഭം എന്ന ആശയം ആദ്യമായി കാഞ്ഞിരപ്പള്ളിയിൽ നടപ്പിലാക്കാൻ മുൻകൈയെടുത്തതും ജോളി മടുക്കക്കുഴിയാണ്. കേരളാ കോൺഗ്രസ്(ജോസഫ് വിഭാഗം) സംസ്ഥാന കമ്മിറ്റിയംഗമായ തോമസ് കുന്നപ്പള്ളിയാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ കെ വി നാരായണനാണ് എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Home