അതിക്രമങ്ങളിൽ മൗനം കുറ്റകരം

സ്‌ത്രീകൾക്കെതിരായ അതിക്രമവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മാനാഞ്ചിറ സ്ക്വയറിൽ അവതരിപ്പിച്ച തെരുവുനാടകത്തിൽനിന്ന്
കോഴിക്കോട് സ്‌ത്രീകൾക്കെതിരായ അതിക്രമം ഒറ്റപ്പെട്ടതല്ലെന്നും സ്വയം തിരിച്ചറിഞ്ഞ് മൗനംവെടിയുന്നിടത്താണ് ചെറുത്തുനിൽപ്പ് ആരംഭിക്കുന്നതെന്നും ഓർമിപ്പിച്ച് തെരുവുനാടകം. സ്‌ത്രീകൾക്കെതിരായ അതിക്രമവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗാർഹികാതിക്രമ പ്രതിരോധസമിതി, ജെൻഡർ പാർക്ക്, വനിതാ ശിശുവികസന വകുപ്പ്, യുഎൻ വുമൺ എന്നിവർ ചേർന്നാണ് മാനാഞ്ചിറ സ്ക്വയറിൽ നാടകം അവതരിപ്പിച്ചത്. വേണ്ടത് നിലവിളികളല്ല, ചെറുത്തുനിൽക്കാനുള്ള കരുത്തും തിരിച്ചറിവുമാണ്, മാറേണ്ടത് ചിന്തകളാണെന്നും ബോധ്യമേകുന്നതായി നാടകം. ഗാർഹിക അതിക്രമ പ്രതിരോധ സമിതിയിലെ കലാകാരികളാണ് നാടകത്തിൽ അണിനിരന്നത്. ദിൻഷ ദിലീപ്, ബിജി ശിവ, ബീന, എം എം സഫ, ഡോ. ശ്രീസൂര്യ തെരുവോത്ത്, ജൻസി, കെ രജിത, ശ്രീബ, പി ശ്രീജ, ബിജി ശിവ ഗംഗ, ലീന അത്തോളി, നിഷ എന്നിവർ രംഗഭാഷ നൽകി. ഡോ. ഖദീജ മുംതാസ് ഉദ്ഘാടനംചെയ്തു. കെ അജിത അധ്യക്ഷയായി. സി കെ ഹമീദ, പി എം ഗീത, ഗിരിജ പാർവതി, ശ്രീസൂര്യ തെരുവോത്ത്, പ്രേമൻ തറവട്ടത്ത് എന്നിവർ സംസാരിച്ചു. അഡ്വ. പി എം ആതിര സ്വാഗതവും ഡോ. പീജ രാജൻ നന്ദിയും പറഞ്ഞു. കാമ്പയിൻ ഡിസംബർ 10വരെ തുടരും.









0 comments