'കേശവൻ മാമന്' മതിലെഴുത്തും വഴങ്ങും

പറവൂർ
മതിലിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും വരയ്‌ക്കുന്ന ‘കേശവൻ മാമനെ' കണ്ടപ്പോൾ വഴിയാത്രക്കാർക്ക് ആശ്ചര്യം. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന മട്ടിൽ ജോലി തുടർന്ന് നടനും മിമിക്രി കലാകാരനുമായ സുധീർ പറവൂർ.
കോട്ടുവള്ളി പഞ്ചായത്ത് നാലാംവാർഡായ ആലിംഗപൊക്കത്ത് എൽഡിഎഫ് സ്ഥാനാർഥി സി എം രാജുവിനായാണ് ചാനലുകളിൽ ‘കേശവൻ മാമൻ' എന്ന പേരിൽ പാരഡിഗാനങ്ങളിലൂടെ ശ്രദ്ധേയനായ സുധീർ പറവൂർ തന്റെ പഴയ കഴിവുകൾ പുറത്തെടുത്തത്. ഈ വാർഡിലെ വോട്ടറായ സുധീർ ബാലസംഘത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. പ്രദേശത്തെ പ്രധാന ക്ലബ്ബായ എ കെ ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഭാരവാഹിയായും സുധീർ പ്രവർത്തിച്ചിട്ടുണ്ട്. മിമിക്രിരംഗത്തും സിനിമയിലും ചുവടുറപ്പിച്ചതിൽപ്പിന്നെ മറ്റു പ്രവർത്തനങ്ങൾക്കൊന്നും സമയം കിട്ടാറില്ല. നാട്ടുകാരനും അടുത്ത സുഹൃത്തുമായ സി എം രാജു സ്ഥാനാർഥിയായതോടെ പ്രചാരണത്തിനായി കുറച്ചുസമയം ചെലവിട്ടാണ് സുധീർ മടങ്ങിയത്.








0 comments