കനാൽ നവീകരണം ; 3716.10 കോടിയുടെ പദ്ധതി

"കൊച്ചിയുടെ കനാലുകൾ ലോകോത്തരമാകുകയാണ്. കനാൽ നവീകരണ പദ്ധതിയിലൂടെ നഗരത്തിന്റെതന്നെ മുഖഛായ മാറും. കൊച്ചിയുടെ ഗതാഗത, വിനോദ, സാന്പത്തിക, കായിക, ശുചിത്വ മേഖലകളുൾപ്പെടെ കരുത്തുപകരുന്ന പദ്ധതിയാണിത്. നഗരജനജീവിതത്തിന്റെ ഗുണമേന്മയും ഉയരും. സംസ്ഥാന സർക്കാർ, കൊച്ചി കോർപറേഷൻ, കെഎംആർഎൽ എന്നിവ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തിനുകൂടി വേണ്ടിയാണ് കോർപറേഷനിൽ എൽഡിഎഫ് ഭരണത്തുടർച്ച തേടുന്നത്''
3716.10 കോടി രൂപയുടേതാണ് പദ്ധതി. ധനസഹായം കിഫ്‌ബി വഴിയാണ്. പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നീ ആറ് കനാലുകളാണ് ആഴവും വീതിയും കൂട്ടി സൗന്ദര്യവൽക്കരിക്കുന്നത്. മാലിന്യങ്ങൾ നീക്കും. ഇരുവശത്തും നടപ്പാതകള്‍ നിര്‍മിക്കും. കാനാലുകളിലൂടെയുള്ള ഗതാഗതം, വാട്ടര്‍ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ളവയ്ക്കും കളമൊരുങ്ങും. തീരങ്ങൾ മനോഹരമാക്കി വെനീസ്, ആംസ്റ്റര്‍ഡാം, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേതുപോലെയാക്കും. വെള്ളക്കെട്ട്, മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാനും സഹായകരമാകും.
രാജ്യത്തെ ഏറ്റവും വലിയ മിയാവാക്കി വനവൽക്കരണം ഉൾപ്പെടെ പദ്ധതിയുടെ ഭാഗമാണ്. വാട്ടര്‍ അതോറിറ്റി മാലിന്യസംസ്‌കരണ പ്ലാന്റുകളും സ്ഥാപിക്കുന്നുണ്ട്. നഗരത്തിന്റെ മുഴുവൻ ശുചിമുറി മാലിന്യവും സംസ്കരിക്കാൻ ശേഷിയുള്ള മലിനജല ശൃംഖലയും രണ്ട് സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുമാണ് സ്ഥാപിക്കുന്നത്. എളംകുളം, മുട്ടാര്‍ എന്നിവിടങ്ങളിലായാണ് പ്ലാന്റ് സ്ഥാപിക്കുക. കലക്ടറുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതിക്ക് കൂടുതൽ ധനസഹായം നേടാനുള്ള ശ്രമങ്ങൾ കോർപറേഷൻ നടത്തുന്നു. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയും (യുഎൻഇപി) ഐസിഎൽഇഐയും ചേര്‍ന്ന് തേവര–പേരണ്ടൂർ കനാൽ പ്രത്യേക പദ്ധതിയായി നടപ്പാക്കാൻ തീരുമാനിച്ചു. തുടർന്ന് പണ്ടാരച്ചിറ തോട്, രാമേശ്വരം ബൗണ്ടറി കനാല്‍ ഉൾപ്പെടെ നവീകരിക്കും.








0 comments