പരപ്പനങ്ങാടി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ

പരപ്പനങ്ങാടി നഗരസഭ എൽഡിഎഫ്- ജനകീയ വികസന മുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനംചെയ്യുന്നു
പരപ്പനങ്ങാടി
പരപ്പനങ്ങാടി നഗരസഭ എൽഡിഎഫ്- ജനകീയ വികസന മുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തിൽ മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്‌ഘാടനംചെയ്തു. വൈസ് ചെയർമാൻ എം സിദ്ധാർത്ഥൻ അധ്യക്ഷനായി. പാലക്കണ്ടി വേലായുധൻ, ടി സെയ്ത് മുഹമ്മദ്, പി വി ഷംസുദീൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ് മുനിസിപ്പൽ ചെയർമാൻ ഗിരീഷ് തോട്ടത്തിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തി. മുന്നണി കൺവീനർ തുടിശ്ശേരി കാർത്തികേയൻ സ്വാഗതവും അധികാരത്തിൽ ജയപ്രകാശ് നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: നിയാസ് പുളിക്കലകത്ത് (ചെയർമാന്‍), ടി കാർത്തികേയൻ (ജനറൽ കൺവീനർ), അബ്ദുൾ റഷീദ് ചെങ്ങാട്ട് (ട്രഷറർ).









0 comments