"അതിദാരിദ്ര്യ മുക്തം- കേരളം' സെമിനാർ

അതിദാരിദ്ര്യ മുക്തം- കേരളം അതിശയക്കുതിപ്പിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ എഫ്എസ്ഇടിഒ സംഘടിപ്പിച്ച സെമിനാർ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്‌ഘാടനംചെയ്യുന്നു
മലപ്പുറം
എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി ‘അതിദാരിദ്ര്യ മുക്തം- കേരളം അതിശയക്കുതിപ്പിന്റെ നാൾവഴികൾ’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്‌ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ സരിത അധ്യക്ഷയായി. ജയപ്രകാശ് ഭാസ്കരൻ മോഡറേറ്ററായി. എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് ടി കെ എ ഷാഫി, ജനകീയ ആസൂത്രണം ജില്ലാ കോ ഓര്‍ഡിനേറ്റർ എ ശ്രീധരൻ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ കെ ബിനു, പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എസ് വിജോയ് രാജ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് നുസൈബാഭായ് എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി കെ രാജേഷ് സ്വാഗതവും ജില്ലാ ട്രഷറർ എം വി വിനയൻ നന്ദിയും പറഞ്ഞു.









0 comments