ശബരിമല വിഷയത്തിൽ കുറ്റക്കാർ രക്ഷപ്പെടില്ല , രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷം സംരക്ഷിക്കുന്നു
print edition ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും യുഡിഎഫിന്റെ മുഖം : എം വി ഗോവിന്ദൻ

പത്തനംതിട്ട
ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും യുഡിഎഫിന്റെ മുഖമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പല ഓഡിയോകളും പുറത്തുവന്നില്ലേ. പ്രതിപക്ഷം അയാളെ സംരക്ഷിക്കുകയാണ്.
ശബരിമല വിഷയത്തിൽ കുറ്റക്കാർ രക്ഷപ്പെടില്ല. അയ്യപ്പന്റെ ഒരുതരി സ്വർണംപോലും നഷ്‌ടപ്പെടാൻ പാടില്ലെന്നാണ് സിപിഐ എമ്മിന്റെയും സർക്കാരിന്റെയും നിലപാട്. പത്മകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.









0 comments