കൊണ്ടോട്ടി മുനിസിപ്പൽ കൺവൻഷൻ

എൽഡിഎഫ് കൊണ്ടോട്ടി മുനിസിപ്പൽ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്യുന്നു
കൊണ്ടോട്ടി
എൽഡിഎഫ് കൊണ്ടോട്ടി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ വൈദ്യർ അക്കാദമിയിൽ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. സിപിഐ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അംഗം അസീസ് ബാവ അധ്യക്ഷനായി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ കെ സമദ്, എൻസിപി മണ്ഡലം പ്രസിഡന്റ് എ പി സലീം, രാഷ്ട്രീയ ജനതാദൾ മണ്ഡലം സെക്രട്ടറി പി പി അബ്ദുൽ മജീദ്, എൽഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പുലത്ത് കുഞ്ഞു. സിപിഐ എം കൊണ്ടോട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ എം ശ്രീജിത്ത്, എം ഹബീബ്, എഐടിയുസി മണ്ഡലം വൈസ് പ്രസിഡന്റ് കോട്ട മുഹമ്മദലി, സിപിഐ എം നെടിയിരുപ്പ് ലോക്കൽ സെക്രട്ടറി ശിഹാബ് കോട്ട, സിപിഐ കൊണ്ടോട്ടി ലോക്കൽ സെക്രട്ടറി ശഹീർ മണ്ണാരിൽ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം വി പി മുഹമ്മദ്കുട്ടി സ്വാഗതവും കൊണ്ടോട്ടി ലോക്കൽ സെക്രട്ടറി ഷാജു അവരക്കാട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇ കുട്ടൻ (ചെയർമാൻ), എം ഹബീബ് (കൺവീനർ), എപി സലീം (ട്രഷറർ).









0 comments