36–ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം

നോട്ടം കോട്ടയത്തോട്ട്‌

maamaankathinu thirithelinju

കോട്ടയം ജില്ലാ റവന്യൂ കലോത്സവം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കലക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 26, 2025, 12:26 AM | 1 min read

കോട്ടയം കോട്ടയത്ത്‌ കലോത്സവ മാമാങ്കത്തിന്‌ തിരിതെളിഞ്ഞു. കലയുടെ വാശിയേറിയ പോരാട്ടവേദിയിൽ കച്ചമുറുക്കി കലാകാരൻമാരും കലാകാരികളും. ജനാധിപത്യ ഉത്സവത്തിലെ മത്സരാർഥികൾക്കായി ഗ്രാമങ്ങളും നഗരങ്ങളും ആവേശത്തോടെ ഉണർന്നിരിക്കുന്പോഴാണ്‌ കലയുടെ അങ്കത്തട്ടിലേക്ക്‌ വാശിയോടെ ക‍ൗമാരപ്രതിഭകൾ കയറിയത്‌. 36–-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്‌ കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ ചൊവ്വാഴ്‌ച കൊടിയേറി. കലക്ടർ ചേതൻ കുമാർ മീണ ഉദ്‌ഘാടനംചെയ്‌തു. 13 ഉപജില്ലകളിൽനിന്ന്‌ യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 8,000 കുട്ടികളാണ്‌ മാറ്റുരയ്ക്കുക. 305 ഇനങ്ങളിലാണ് മത്സരം. യക്ഷഗാനം, പൂരക്കളി, രചനാമത്സരങ്ങളും അറബിക് കലോത്സവവും സംസ്കൃതോത്സവവുമാണ്‌ ആദ്യദിനം ആരംഭിച്ചത്‌. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ പതാക ഉയർത്തി. വിദ്യാഭ്യാസ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി എൻ വിജി അധ്യക്ഷനായി. ദേശീയ അവാർഡ് ജേതാവും സംവിധായകനുമായ ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഡിഇഒ എം ആർ സുനിമോൾ, ഫാ. ബ്രിജിത്ത് കെ ബേബി, ഡോ. ജേക്കബ് ജോൺ, മിനി സ്ക്രീൻ ആർട്ടിസ്റ്റുമാരായ എവിൻ ആൻഡ്‌ കെവിൻ, ആർ പ്രസാദ്, കെ ജെ പ്രസാദ്, തോമസ് വർഗീസ്, അനിൽ കെ തോമസ്, അനിത ഗോപിനാഥ്, അന്നമ്മ വിജി വർഗീസ്, ടി പി മേരി, അന്നമ്മ ഏബ്രഹാം, ആർ രാജേഷ് എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Home