ഓൺലൈനിൽ പണം സ്വീകരിക്കാൻ 'പിൻ'; തട്ടിപ്പാണേ, മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം നൽകാൻ ലിങ്കുകൾ അയച്ച് അവയിൽ PIN നമ്പർ ടൈപ്പ് ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും? പിൻ നൽകരുതെന്നും തട്ടിപ്പാണെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.
നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന് മാത്രമാണ് UPI PIN കൊടുക്കേണ്ടിവരുക. പണം സ്വീകരിക്കാൻ UPI PIN നൽകേണ്ട ആവശ്യമില്ല. ക്യാഷ് മറ്റൊരാൾക്ക് നൽകാൻ ആണെങ്കിൽ തന്നെ ആദ്യം UPI ID പരിശോധിച്ച് സ്വീകരിക്കുന്ന ആളിന്റെ പേരുവിവരങ്ങൾ ഉറപ്പുവരുത്തുക.
അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം അയക്കാവൂ. ആപ്പിന്റെ UPI PIN പേജിൽ മാത്രമേ UPI PIN ടൈപ് ചെയ്യാവൂ എന്നുള്ള കാര്യവും ഓർക്കുക. മറ്റൊരിടത്തും UPI PIN ഷെയർ ചെയ്യരുത്. പണം ഒടുക്കുന്നതിന് മാത്രം QR കോഡ് സ്കാൻ ചെയ്യേണ്ടതുള്ളൂ.
പണം സ്വീകരിക്കുന്നതിന് QR കോഡ് സ്കാൻ ചെയ്യേണ്ട ആവശ്യമില്ല. ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം സ്ക്രീൻ ഷെയറിംഗ് ആപ്പുകളോ SMS ഫോർവേഡിംഗ് ആപ്പുകളോ മനസിലാക്കാതെ ഡൗൺലോഡ് ചെയ്യരുതെന്നും പൊലീസ് മുന്നറിയ്പ്പ് നൽകി.








0 comments