ഹോംവര്‍ക്ക് ചെയ്തില്ല: നാല് വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി അധ്യാപികമാര്‍

റായ്പുര്‍: ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലുവയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി അധ്യാപികമാര്‍. ഛത്തീസ്ഗഡിലാണ് നടുക്കുന്ന സംഭവം. സുരജ്പുരിലെ നാരായൺപുര്‍ ഗ്രാമത്തിലെ സ്വകാര്യസ്‍കൂളിലാണ് എൽകെജി വിദ്യാര്‍ഥിയോട് രണ്ട് അധ്യാപികമാർ ക്രൂരതകാട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
അധ്യാപികമാരായ കാജൽ സാഹു, അനുരാധ എന്നിവരാണ് കുട്ടിയുടെ ഷർട്ടിൽ കയർ കെട്ടി സ്‍കൂള്‍ വളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയത്. സമീപത്തുണ്ടായിരുന്ന യുവാവാവാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകര്‍ത്തിയത്. വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കുട്ടി കരഞ്ഞ് അപേക്ഷിച്ചെങ്കിലും അധ്യാപികമാര്‍ പിന്മാറാൻ വഴങ്ങിയില്ല. ക്രൂരതയിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.








0 comments