തൊടുപുഴ – കട്ടപ്പന എല്‍ഡിഎഫ് നഗരസഭാ കൺവൻഷനുകൾ
ജനമുന്നേറ്റമായി

എല്‍ഡിഎഫ് കട്ടപ്പന നഗരസഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Nov 25, 2025, 11:11 PM | 1 min read
തൊടുപുഴ
നഗരസഭാ ഭരണത്തിലേക്കുള്ള എല്‍ഡിഎഫ് മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന് തൊടുപുഴ– കട്ടപ്പന മുന്‍സിപ്പല്‍ കണ്‍വൻഷനുകൾ ചേർന്നു. സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും ഇരട്ടിയാവേശം സമ്മാനിച്ച് നൂറ് കണക്കിന് പ്രവര്‍ത്തകരെത്തി. തൊടുപുഴ ടൗണ്‍ ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്‍തു. മുഹമ്മദ് അഫ്സല്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ സി വി വർഗീസ്, കെ സലിംകുമാർ, പ്രൊ. കെ ഐ ആന്റണി, എം എം സുലൈമാൻ, ടി ആർ സോമൻ, ലിനു ജോസ്, ഉണ്ണി വടക്കുന്നത്ത് എന്നിവര്‍ സംസാരിച്ചു. നഗരസഭ സ്ഥാനാര്‍ഥികള്‍ അഭിവാദ്യം ചെയ്‍തു. കട്ടപ്പന നഗരസഭ കണ്‍വന്‍ഷന്‍
കട്ടപ്പന സിഎസ്‌ഐ ഓഡിറ്റോറിയത്തില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. കര്‍ഷകര്‍, തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളും നഗരസഭയിലെ 35 വാര്‍ഡുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും പങ്കെടുത്തു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ സി എസ് അജേഷ് അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, നേതാക്കളായ കെ എസ് മോഹനന്‍, വി എസ് എബ്രഹാം, വി ആര്‍ സജി, വി ആര്‍ ശശി, അഡ്വ. മനോജ് എം തോമസ്, മാത്യു ജോര്‍ജ്, ആല്‍വിന്‍ തോമസ്, ലൂയിസ് വേഴമ്പത്തോട്ടം, എം സി ബിജു, ബെന്നി കല്ലൂപ്പുരയിടം എന്നിവര്‍ സംസാരിച്ചു.









0 comments