ജിക്ക പ്ലാന്റ് ജല അതോറിറ്റി ഏറ്റെടുക്കണം

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ചേർത്തല ബ്രാഞ്ച് ജനറൽബോഡിയും കുടുംബസംഗമവും സിഐടിയു ഏരിയ സെക്രട്ടറി പി ഷാജിമോഹൻ ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ചേർത്തല ബ്രാഞ്ച് ജനറൽബോഡിയും കുടുംബസംഗമവും സിഐടിയു ഏരിയ സെക്രട്ടറി പി ഷാജിമോഹൻ ഉദ്ഘാടനംചെയ്‌തു. പരിപാലന കാലയളവ് കഴിഞ്ഞതിനാൽ തൈക്കാട്ടുശേരിയിലെ ജിക്ക പ്ലാന്റ് ജല അതോറിറ്റി ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് എ എസ് ശരൺ ചാറ്റർജി അധ്യക്ഷനായി. സെക്രട്ടറി എഫ് ഷിജു റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബി എസ് ബെന്നി ഉപരിക്കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി വി ഷൈജു, ജില്ലാ വൈസ്‌പ്രസിഡന്റ് കെ സജീവ്, സൂര്യജിത്ത് എന്നിവർ സംസാരിച്ചു. ആമിനാബീവി സ്വാഗതവും ധനേഷ് നന്ദിയും പറഞ്ഞു.








0 comments