കലാക്ഷേത്ര സംസ്ഥാന സമ്മേളനം

കലാക്ഷേത്ര കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ ഉദ്ഘാടനംചെയ്യുന്നു
ചേര്‍ത്തല
കലാക്ഷേത്ര കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനം എന്‍എസ്എസ് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ചേർന്നു. ചലച്ചിത്ര അക്കാദമി ഡയറക്‌ടര്‍ ബോര്‍ഡ് അംഗം അഡ്വ. ശ്രീഗണേഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്‌തു. സംഘം പ്രസിഡന്റ് ബേബി കൂമ്പാടി അധ്യക്ഷനായി. സംഘടനാ സെക്രട്ടറി വി കെ കണ്ണന്‍ റിപ്പര്‍ട്ട് അതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി രമേശ് മണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സ്രുജ ജയന്‍, കല്ലറ സോമന്‍, കെ രാജീവ്, മര്‍ഫി വേളോര്‍വട്ടം എന്നിവര്‍ സംസാരിച്ചു. ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനംചെയ്‌തു. ജനറല്‍ സെക്രട്ടറി രമേശ് മണി സംസാരിച്ചു. കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ പ്രസാദ് പൊതുസമ്മേളനം ഉദ്ഘാടനംചെയ്‌തു.








0 comments