ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി

ഭിന്നശേഷി വാരാചരണ വിളംബരജാഥ കാർത്തിക്കിന്റെ ഭവനത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക-്ട് കോ ഓർഡിനേറ്റർ പ്രവീൺ വി നായർ ഫ്ലാഗ-്ഓഫ് ചെയ്യുന്നു
മാന്നാര്‍
സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. ഭിന്നശേഷിക്കാരായ എല്ലാവരുടെയും സർവോത്മുഖമായ ഉയർച്ചയെന്ന ആശയം പ്രചരിപ്പിച്ച് ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. വിളംബരജാഥ വിദ്യാർഥിയായ കാർത്തിക്കിന്റെ വീട്ടിൽനിന്ന് ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്‌ട് കോ–ഓർഡിനേറ്റർ പ്രവീൺ വി നായർ ഫ്ലാഗ് ഓഫ് ചെയ്‌തു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, സ്‌പെഷ്യൽ എജ്യൂക്കേറ്റർമാർ, ക്ലസ്‌റ്റർ കോ–ഓർഡിനേറ്റർമാർ തുടങ്ങിയവർ അണിനിരന്നു. സ്‌കൂൾ തലത്തിൽ പോസ്‌റ്റർ രചന, ചിത്രരചനാ മത്സരങ്ങൾ, ഭിന്നശേഷി സൗഹൃദ അസംബ്ലി എന്നിവയും ഉപജില്ലാ തലത്തിൽ സൈക്കിൾറാലി, രചനാമത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നേടുന്ന കിടപ്പിലായ കുട്ടികൾ, ഓട്ടിസം സെന്ററിൽ പരിശീലനം നേടുന്ന കുട്ടികൾ എന്നിവരെയും ഉൾപ്പെടുത്തിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. മങ്കൊമ്പ് സമഗ്രശിക്ഷാ കേരളം മങ്കൊമ്പ് ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണം ചതുർഥ്യാകരി ഗവ. യുപി സ്‌കൂളിൽ തുടങ്ങി. ഉപജില്ലയിലെ തെരഞ്ഞെടുത്ത 20 പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് എൽഇഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. ബിപിസി രാജേഷ് വിജയൻ ഉദ്ഘാടനംചെയ്‌തു. പ്രഥമാധ്യാപകൻ ടി ടി തങ്കച്ചൻ അധ്യക്ഷനായി. ജെസിയമ്മ ആന്റണി, പി എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഹർഷാഞ്‌ജലി, ആശാലക്ഷ്‌മി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വാരാചരണം മൂന്നിന് അവസാനിക്കും.








0 comments