പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ: വെള്ള ബ്ലോക്ക് പഞ്ചായത്ത് : പിങ്ക് ജില്ലാപഞ്ചായത്ത് : ആകാശനീല
print edition വെള്ള, പിങ്ക്, നീല ; ബാലറ്റ് അച്ചടി തുടങ്ങി

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനു വോട്ടിങ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും തപാൽബാലറ്റ് പേപ്പറുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസുകളിൽ ആരംഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലേക്ക് വെള്ള, ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്ക്, ജില്ലാപഞ്ചായത്തിലേക്ക് ആകാശനീല എന്നീ നിറങ്ങളിലാണ് ബാലറ്റ്.
തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ്, ഗവ. സെൻട്രൽ പ്രസ്, ഗവ. സ്റ്റാമ്പ് മാനുഫാക്‌ചറി പ്രസ്, വാഴൂർ, എറണാകുളം, ഷൊർണൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ഗവൺമെന്റ് പ്രസുകളിലാണ് ബാലറ്റ് പേപ്പറുകളും ലേബലുകളും അച്ചടിക്കുന്നത്.








0 comments