'രാമാ ശ്രീരാമാ..'; ജഗതിക്കുമുന്നിൽ പാട്ടുപാടി പൂജപ്പുര രാധാകൃഷ്ണൻ

ജഗതി ശ്രീകുമാറിന്‍റെ വീട്ടില്‍ പൂജപ്പുര രാധാകൃഷ്ണന്‍ എത്തിയപ്പോള്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലയാളത്തിന്റെ പ്രിയനടൻ ജഗതി ശ്രീകുമാറിനെ സന്ദർശിച്ച് ചലച്ചിത്രതാരവും കോര്‍പറേഷന്‍ ജഗതി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പൂജപ്പുര രാധാകൃഷ്ണന്‍. ജഗതിയുടെ വീട്ടിലെത്തിയാണ് സ്ഥാനാർഥി സൗഹൃദം പങ്കുവെച്ചത്. ഉത്സവമേളം എന്ന സിനിമയില്‍ ജഗതി പാടിയ ‘രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍..’എന്ന ഹിറ്റ്‌ഗാനവും പൂജപ്പുര രാധാകൃഷ്ണന്‍ ആലപിച്ചു. സീനിൽ ജഗതി പാടുമ്പോൾ പൂജപ്പുര രാധാകൃഷ്ണനും കൂടെയുണ്ട്.
അമ്പിളിച്ചേട്ടനുമായുള്ളത് മറക്കാൻ പറ്റാത്ത ഓർമകളാണ്. അദ്ദേഹത്തിനൊപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത്. ജഗതി വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ ചേട്ടന്റെ അനുഗ്രഹമാണല്ലോ വേണ്ടത്' – പൂജപ്പുര രാധാകൃഷ്ണന്‍ പറഞ്ഞു.
2012-ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ് ജഗതി ശ്രീകുമാർ. തിരുവന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് താരം ഇപ്പോള്‍.








0 comments