സർക്കാരിന്റെ ഭവനപദ്ധതി നേരിട്ട് കാണാനെത്തി; തറ ഇടിഞ്ഞുതാഴ്ന്ന് അപകടത്തിൽപ്പെട്ട് കോൺഗ്രസ് എംഎൽഎ | VIDEO

Screengrab
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് സർക്കാരിന്റെ ഭവനപദ്ധതി വിലയിരുത്തുന്നതിനിടെ വീടിന്റെ തറ ഇടിഞ്ഞുതാഴ്ന്ന് അപകടത്തിൽപ്പെട്ട് എംഎൽഎ. സര്‍ക്കാര്‍ വിപ്പും വെമുലവാഡ എംഎൽഎയുമായ ആദി ശ്രീനിവാസാണ് അപകടത്തിൽപ്പെട്ടത്. വലിയ അപകടത്തിൽനിന്ന് അത്ഭുതകരമായാണ് എംഎൽഎ രക്ഷപെട്ടത്.
രാജണ്ണ സിര്‍സിലയിൽ രണ്ട് മുറികളുമായി നിർമിക്കുന്ന വീട് സന്ദർശിക്കാനാണ് എംഎൽഎ ചൊവ്വ രാവിലെ എത്തിയത്. കലക്ടറുടെ ചുമതലയുള്ള ഗരിമ അഗർവാളും മറ്റ് ഉദ്യോഗസ്ഥരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു. പണിപൂർത്തീകരിക്കാനുള്ള ബ്ലോക്കിൽ നിൽക്കുമ്പോഴാണ് എംഎൽഎയും കൂടെയുണ്ടായിരുന്നവരും താഴേക്ക് വീഴാൻ പോയത്. കെട്ടിടത്തിന്റെ തറ ഇടിഞ്ഞുതാഴുകയായിരുന്നു. ടെയുണ്ടായിരുന്നവര്‍ ഉടൻ പിടിച്ചതിനാലാണ് എംഎൽഎ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
കോൺഗ്രസ് സർക്കാരിന്റെ അഴിമതിയുടെ തെളിവാണ് വീടിന്റെ തറ ഇടിഞ്ഞതെന്ന് ബിആർഎസ് ആരോപിച്ചു. എന്നാൽ മുൻ ബിആർഎസ് സര്‍ക്കാരാണ് നിലവാരമില്ലാത്ത നിര്‍മാണത്തിന് ഉത്തരവാദികളെന്ന് കോൺഗ്രസും പ്രതികരിച്ചു.









0 comments