മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; മുന്നറിയിപ്പ്

ഫയൽ ചിത്രം
കുമളി: വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരവെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടി പിന്നിട്ടതായി വിവരം. റൂൾ കർവ് പ്രകാരം 142 അടിയാണ് പരമാവധി സംഭരിക്കാവുന്നത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ജലനിരപ്പ് 138 അടി എത്തിയതിനെത്തുടർന്ന് തമിഴ്നാട് രണ്ടാംഘട്ട വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.
അണക്കെട്ടിൽ മുൻവർഷത്തേക്കാൾ 17.25 അടി വെള്ളം അധികം ഉണ്ട്. തിങ്കൾ രാവിലെ ആറിന് ജലനിരപ്പ് 138.65 അടി എത്തി. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരവെ ജലനിരപ്പ് തിങ്കളാഴ്ച രാത്രിയോടെയാണ് 140 അടി എത്തിയത്.
വ്യാഴാഴ്ച മുതൽ മുല്ലപ്പെരിയാറിൽ നിന്നും വെള്ളമെടുക്കുന്നത് തമിഴ്നാട് നിർത്തിയിരുന്നു. എന്നാൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെ ഞായറാഴ്ച മുതൽ വീണ്ടും വെള്ളം എടുത്തു തുടങ്ങി.









0 comments