ഡേറ്റിങ് ആപ് വഴി പരിചയം; യുവാവിന്റെ പണം തട്ടിയ 3 പേർ അറസ്റ്റിൽ

dating app
വെബ് ഡെസ്ക്

Published on Nov 25, 2025, 08:28 PM | 1 min read

പറവൂർ: ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവാവിന്റെ പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ അജ്മൽ (28), ഗോകുൽ (30), സിബിൻ (25) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് ഡേറ്റിങ്‌ ആപ് വഴി അജ്മലിനെയാണ് ആദ്യം പരിചയപ്പെട്ടത്. ഇയാൾ സുഹൃത്തായ ഗോകുലുമായി വെള്ളി വൈകീട്ട് 6.45ന് തത്തപ്പിള്ളിയിലുള്ള യുവാവിന്റെ വീട്ടിലെത്തിയശേഷം മുറിയിൽ പൂട്ടിയിട്ടു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.


പണം ആവശ്യപ്പെട്ട് യുവാവിനെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്‌തു. സിബിന്റെ അക്കൗണ്ടിന്റെ ക്യുആർ കോഡ് സ്കാൻ ചെയ്യിച്ച് ആദ്യം യുവാവിൽനിന്ന് 9,208 രൂപ വാങ്ങി. കൂടുതൽ പണം ആവശ്യപ്പെട്ട്‌ ഭീഷണി തുടർന്നപ്പോൾ യുവാവ് തന്റെ അച്ഛന്റെ അക്കൗണ്ടിൽനിന്ന്‌ 10,000 രൂപ തന്റെ അക്കൗണ്ടിലേക്ക് ചോദിച്ചു വാങ്ങുകയും അത് ഇവർക്ക് അയച്ചുകൊടുക്കുകയും ചെയ്തു‌. യുവാവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിൽ സിബിന് പങ്കില്ലെങ്കിലും സിബിന്റെ അക്കൗണ്ടിലേക്ക് പണമിട്ടതിനാലാണ് ഇയാൾ കേസിൽ പ്രതിയായത്. പരാതി ലഭിച്ചതിനെത്തുടർന്നാണ് മൂന്നുപേരെയും അറസ്‌റ്റ് ചെയ്ത‌ത്.




deshabhimani section

Related News

View More
0 comments
Sort by

Home