കടുത്ത ജോലിസമ്മർദം: യുപിയിൽ ബിഎൽഒ ആത്മഹത്യ ചെയ്തു

suicide
വെബ് ഡെസ്ക്

Published on Nov 25, 2025, 08:32 PM | 1 min read

ലഖ്നൗ: ഉത്തർപ്രദേശിൽ തീവ്ര വോട്ടർപട്ടിക പുന:പരിശോധനാ (എസ്ഐആർ) ജോലികളിലെ സമ്മർദംമൂലം ബൂത്ത് ലെവൽ‌ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്തു. ​ഗോണ്ട സ്വദേശി വിപിൻ യാദവാണ് ജീവനൊടുക്കിയത്. വിഷം കഴിച്ച് അവശനിലയിലായ വിപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.


എസ്ഐആർ നടപടികളിൽ വിപിൻ കടുത്ത സമ്മർദം നേരിട്ടിരുന്നുവെന്ന് കുടുംബാം​ഗങ്ങൾ ആരോപിച്ചു. താരബ്ഗഞ്ച് എസ്ഡിഎം, നവാബ്ഗഞ്ച് ബിഡിഒ എന്നിവരിൽ നിന്ന് സമ്മർദം ഉണ്ടായിരുന്നതായി വിപിൻ വെളിപ്പെടുത്തുന്ന വീഡിയോ ഭാര്യ സീമാ യാദവ് റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബിഎൽഒയുടെ ആരോപണം ജില്ലാ ഭരണകൂടം നിഷേധിച്ചു.


എസ്ഐആർ നടപടികൾ ആരംഭിച്ചശേഷം കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ബിഎൽഒമാരുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home