ലോറൻസ് ബിഷ്‌ണോയിയുടെ പേരുള്ള ജാക്കറ്റുകൾ വിറ്റു: രാജസ്ഥാനിൽ മൂന്ന് പേർ അറസ്റ്റിൽ

lawrence bishnoi
വെബ് ഡെസ്ക്

Published on Nov 25, 2025, 07:45 PM | 1 min read

ജയ്പൂർ: രാജസ്ഥാനിൽ ​കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ പേരുള്ള ജാക്കറ്റുകൾ വിറ്റ മൂന്ന് പേർ അറസ്റ്റിൽ. കോട്പുട്‌ലി-ബെഹ്‌റോർ ജില്ലയിലാണ് അറസ്റ്റ്. കോട്പുട്‌ലി സ്വദേശികളായ ഗുഡ്ഡു (38), സഞ്ജയ് സൈനി (31), സുരേഷ് ചന്ദ് ശർമ്മ (50) എന്നിവരാണ് അറസ്റ്റിലായത്.


കോട്പുട്‌ലി സിറ്റി പ്ലാസയിലെ ഒരു കടയിൽ പൊലീസ് സംഘം റെയ്ഡ് നടത്തുമ്പോഴാണ് ഗുണ്ടാസംഘത്തിന്റെ പേരുള്ള ജാക്കറ്റുകൾ വിൽക്കുന്നതായി കണ്ടെത്തിയത്. ഗുണ്ടാസംഘത്തിന്റെ പേരുള്ളതായി ആരോപിക്കപ്പെടുന്ന 35 ജാക്കറ്റുകൾ പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായി കോട്പുട്‌ലി-ബെഹ്‌റോർ എസ്പി ദേവേന്ദ്ര കുമാർ ബിഷ്‌ണോയി പറഞ്ഞു.


കുറ്റവാളികളെ മഹത്വവൽക്കരിക്കുന്നത് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും.

അത്തരം സംഘങ്ങളെയും വ്യക്തികളേയും പ്രോത്സാഹിപ്പിക്കുന്ന ഏത് രീതിയിലുള്ള പെരുമാറ്റത്തിനെതിരെയും നടപടിയുണ്ടാകും. അതിന്റെ ഭാ​ഗമായാണ് അറസ്റ്റ് എന്ന് അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home