ട്വന്റി20 ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ

മുംബൈ: 2026 ട്വന്റി20 ലോകകപ്പിന്റെ ഫിക്സർ പുറത്തുവിട്ടു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എയിൽ ഇരുരാജ്യങ്ങള്‍ക്കും പുറമെ അമേരിക്ക, നമീബിയ, നെതർലാൻഡ്‌സ് തുടങ്ങിയ ടീമുകളുമുണ്ട്. ഫെബ്രുവരി ഏഴിന് മുംബൈയിൽ ഇന്ത്യയും അമേരിക്കയും ഏറ്റുമുട്ടും. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ പാക് മത്സരം.
അടുത്ത വർഷം ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെയാണ് ടൂർണമെന്റ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയിലെ അഞ്ച് വേദികളിലും ശ്രീലങ്കയിലെ മൂന്ന് വേദികളിലുമായി എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരം.
20 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് ടീമുകൾ സൂപ്പർ എട്ട് റൗണ്ടിലേക്ക് മുന്നേറും.
ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ- ഇന്ത്യ, അമേരിക്ക, നമീബിയ, നെതർലാൻഡ്‌സ്, പാകിസ്ഥാൻ
ഗ്രൂപ്പ് ബി- ഓസ്‌ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയർലൻഡ്, ഒമാൻ
ഗ്രൂപ്പ് സി- ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇറ്റലി, നേപ്പാൾ
ഗ്രൂപ്പ് ഡി- ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, കാനഡ, യുഎഇ
ഇന്ത്യയുടെ കളികൾ
ഫെബ്രുവരി 7 അമേരിക്ക (മുംബൈ )
ഫെബ്രുവരി 12 നമീബിയ (ഡൽഹി)
ഫെബ്രുവരി 15 പാകിസ്ഥാൻ (കൊളംബോ)
ഫെബ്രുവരി 18 നെതർലൻഡ്‌സ് (അഹമ്മദാബാദ്)










0 comments