ഗതാഗതം വഴിതിരിച്ചുവിട്ടു

ദുബായ് : കിങ് സൽമാൻ തെരുവും ദുബായ് ഹാർബറിലേക്കുള്ള റോഡും തമ്മിലുള്ള കവലയിൽ താൽക്കാലികമായി ഗതാഗതം വഴിതിരിച്ചുവിട്ടതായി അധികൃതർ. ദുബായ് ഹാർബറിലേക്കുള്ള പാലം നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഞായർമുതൽ വഴി തിരിച്ചുവിട്ടത്. പദ്ധതി പൂർത്തിയാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
മറീന പ്രദേശത്തുനിന്ന് ജുമൈറയിലേക്കും ദുബായ് ഹാർബറിലേക്കും പോകുന്ന വാഹനയാത്രക്കാർക്ക് കിങ് സൽമാൻ തെരുവിലൂടെയുള്ള പ്രധാന റോഡുകളിലും ഇടതുതിരിവുകളിലും നിയന്ത്രണം ഏർപ്പെടുത്തും. അൽ മാർസ തെരുവ്, അൽ ഖയായ് തെരുവ്, അൽ നസീം തെരുവ് എന്നിവ വഴി ഗതാഗതം തിരിച്ചുവിടും. ശേഷം കിങ് സൽമാൻ തെരുവിൽ വീണ്ടും ബന്ധിപ്പിക്കും. ഡ്രൈവർമാർ ഗതാഗത അടയാളം പാലിക്കാനും മുൻകൂട്ടി ആസൂത്രണം ചെയ്യാനും കാലതാമസം ഒഴിവാക്കാൻ നേരത്തെ പുറപ്പെടാനും ആർടിഎ അറിയിച്ചു.








0 comments