40 ഹെക്ടറിൽ ഷാർജയിൽ കടുവ സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു

tiger
വെബ് ഡെസ്ക്

Published on Jul 27, 2025, 04:12 PM | 1 min read

ഷാർജ : കൽബയിലെ ഹഫ്യ പർവ്വത നിരകളിൽ 40 ഹെക്ടറിൽ കടുവ സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു. സംരക്ഷിതവും പ്രകൃതിദത്തവുമായ സാഹചര്യത്തിൽ അറബ് കടുവകളുടെ പുനരധിവാസത്തിനും നിരീക്ഷണത്തിനും പിന്തുണ നൽകുന്നതിനായി രൂപകല്പന ചെയ്ത ഒന്നാണ് ഇത്.


പർവതങ്ങളുടേയും, ഖൽബ നഗരത്തിന്റെയും, കടലിടുക്കിന്റേയും വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന റിസർവിൽ നിരവധി നിരീക്ഷണ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. തന്ത്രപരമായി സ്ഥിതിചെയ്യുന്ന നിരീക്ഷണ കേന്ദ്രങ്ങൾ പരിസ്ഥിതി സുസ്ഥിരതയെ ടൂറിസം വികസനവുമായി സംയോജിപ്പിക്കുന്നതിനുള്ള ഷാർജയുടെ ദീർഘകാല തന്ത്രത്തെ പിന്തുണയ്ക്കുന്നതിനൊപ്പം മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനുള്ള അവസരം സന്ദർശകർക്ക് നൽകുകയും ചെയ്യും. ഷാർജയുടെ സമ്പന്നമായ പ്രകൃതി ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം, വിനോദ അവസരങ്ങൾ നൽകുന്നതിലും, സന്തുലിത വികസനത്തിലും ഊന്നിയ എമിറേറ്റിന്റെ വിശാലമായ പ്രതിബദ്ധത കൂടി പ്രതിഫലിപ്പിക്കുന്നവയാണ് പദ്ധതികൾ.



deshabhimani section

Related News

View More
0 comments
Sort by

Home