കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റു

k jayakumar
വെബ് ഡെസ്ക്

Published on Nov 15, 2025, 11:56 AM | 1 min read

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്‌, മുൻ മന്ത്രിയും പുതിയ ബോര്‍ഡ് അംഗവുമായ കെ രാജു എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും പങ്കെടുത്തു.


മുന്‍ ചീഫ് സെക്രട്ടറിയായ ജയകുമാര്‍ നിലവിൽ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്‌ടറാണ്. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്.


മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്തിന്റെയും അംഗമായിരുന്ന എ അജികുമാറിന്റെയും കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും ശബരിമല വികസനത്തിന്‌ സർക്കാർ വലിയ നീക്കങ്ങളാണ്‌ നടത്തിയിട്ടുള്ളതെന്നും പി എസ് പ്രശാന്ത് പ്രതികരിച്ചിരുന്നു




deshabhimani section

Related News

View More
0 comments
Sort by

Home