ഷാർജയിൽ 50 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തി

ഷാർജ: ഷാർജയിൽ കഴിഞ്ഞ ദിവസത്തെ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലായി. മൂന്നുമാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് യുഎഇയിൽ താപനില 50 ഡിഗ്രിക്ക് മുകളിൽ കടക്കുന്നത്. ഷാർജ അൽ ദൈദിൽ 50.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചൂടിൽ നിന്ന് രക്ഷ തേടുന്നതിനും, ജലാംശം നിലനിർത്തുന്നതിനും നന്നായി വെള്ളം കുടിക്കണമെന്ന് അധികൃതർ പറഞ്ഞു.
ആഗോളതാപനത്തിന്റെ വ്യക്തമായ സൂചകമാണ് ആവർത്തിച്ചുള്ള ഉഷ്ണ തരംഗങ്ങൾ എന്നും ഈ ഉഷ്ണ തരംഗങ്ങൾ ചിലപ്പോൾ ദൈർഘ്യമേറിയതും കൂടുതൽ തീവ്രതരമാകുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആഗോളതലത്തിൽ ചൂടുള്ള ദിനങ്ങളുടെ എണ്ണം ഇരട്ടിയായി.
2022ലെ ഗ്രീൻപീസ് പഠനം അനുസരിച്ച് കാലാവസ്ഥാ വ്യതിയാനം മൂലം മിഡിൽ ഈസ്റ്റ് ഭക്ഷ്യ-ജല ക്ഷാമത്തിനും, കൂടുതൽ ഉഷ്ണ തരംഗങ്ങൾക്കും സാധ്യതയേറുന്നു എന്നാണ് പറയപ്പെടുന്നത്. യുഎഇ ഉൾപ്പെടെയുള്ള ആറു രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള പഠനത്തിൽ ആഗോള ശരാശരിയെക്കാൾ ഇരട്ടി വേഗത്തിൽ മേഖല ചൂടാകുന്നുണ്ട് എന്നും ഇത് ഭക്ഷണ, ജല വിതരണങ്ങളെ ദുർബലമാക്കും എന്നും കണ്ടെത്തിയിട്ടുണ്ട്.









0 comments