കുവൈത്തിലെ ഷെയ്ഖ എ ജെ അൽ സബാഹിന് പത്മശ്രീ പുരസ്കാരം

കുവൈത്ത് സിറ്റി: യോഗ പ്രചാരകയും കുവൈത്തിലെ ആദ്യ അംഗീകൃത യോഗ സ്റ്റുഡിയോ (ദരാത്മ) സ്ഥാപകയുമായ ഷെയ്ഖ എ ജെ അൽ സബാഹിന് പത്മശ്രീ പുരസ്കാരം. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ, കല, പൊതുകാര്യങ്ങൾ, സാമൂഹിക പ്രവർത്തനം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ വിശിഷ്ട സംഭാവനകൾക്കാണ് നൽകുന്നത്. റിപ്പബ്ലിക് ദിനത്തിൻ്റെ തലേദിവസമാണ് പത്മശ്രീ പുരസ്‌കാരങ്ങൾ പരമ്പരാഗതമായി പ്രഖ്യാപിക്കുന്നത്, മാർച്ചിലോ ഏപ്രിലിലോ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ബഹുമതികൾ സമ്മാനിക്കും.
48കാരിയായ ഷെയ്ഖ എ ജെ അൽ സബാഹാണ് കുവൈത്തിലെ ആദ്യത്തെ ലൈസൻസ് നേടിയ യോഗ പരിശീലന കേന്ദ്രം സ്ഥാപിച്ചത്. എല്ലാ വർഷവും നൂറുകണക്കിനാളുകളാണ് ഇവരുടെ അക്കാദമിയിലൂടെ യോഗ പരിശീലിക്കുന്നത്. അവരിൽ പലരും വിവിധയിടങ്ങളിൽ യോഗ പരിശീലിപ്പിക്കുന്നു. പുരാതന ആചാരങ്ങൾ സംബന്ധിച്ച അറിവ് പ്രചരിപ്പിക്കുകയും ആരോഗ്യകരമായ ജീവിതത്തിന്റെയും സ്വയം അവബോധത്തിന്റെയും വഴികാട്ടുകയുമാണ് താൻ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഷെയ്ഖ് എ ജെ അസ്സബാഹ് പറയുന്നു.









0 comments