ഡിജിറ്റൽ കറൻസി നിക്ഷേപകർക്ക് ഗോൾഡൻ വിസ; സമൂഹമാധ്യമ പ്രചാരണം വ്യാജമെന്ന് യുഎഇ

ദുബായ്/ ഷാർജ : ഡിജിറ്റൽ കറൻസികളിൽ നിക്ഷേപിക്കുന്നവർക്ക് ഗോൾഡൻ വിസ നൽകുമെന്ന സമൂഹമാധ്യമ പ്രചാരണം വ്യാജമെന്ന് യുഎഇ അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി–- സിറ്റിസൺഷിപ്–- കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി എന്നിവരാണ് വിശദീകരണം നൽകിയത്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, അസാധാരണ പ്രതിഭകൾ, വിദഗ്ധർ, മികച്ച വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ഗോൾഡൻ വിസ നൽകുന്നത്. ഇവരിൽ ഡിജിറ്റൽ കറൻസി നിക്ഷേപകർ ഉൾപ്പെടുന്നില്ലെന്നും അധികൃതർ അറിയിച്ചു.
തെറ്റായ വിവരങ്ങൾക്കെതിരെ പൊതുജനങ്ങളും നിക്ഷേപകരും ജാഗ്രത പാലിക്കണം. വിവരങ്ങൾക്കായി അംഗീകൃത വെബ്സൈറ്റുകളും ആശയ വിനിമയ മാർഗങ്ങളും പരിശോധിക്കണം. ഗോൾഡൻ വിസയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് ഐസിപിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.









0 comments