മലയാളം മിഷൻ അബുദാബി; സൗജന്യ മലയാളം പഠനക്ലാസുകളിലേയ്ക്ക് അഡ്മിഷൻ ക്ഷണിക്കുന്നു

Malayalam Mission
വെബ് ഡെസ്ക്

Published on Feb 06, 2025, 03:43 PM | 1 min read

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സംസ്ഥാന സർക്കാരിന്റെ മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരം നടന്നുവരുന്ന സൗജന്യ മലയാളം പഠനക്ലാസുകളിലേയ്ക്ക് അഡ്മിഷൻ ക്ഷണിക്കുന്നു.
കേരളത്തിന് പുറത്ത് 26 സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് അറുപതിലേറെ രാജ്യങ്ങളിലുമായി പ്രവർത്തിച്ചുവരുന്ന മലയാളം മിഷന്റെ അബുദാബി ചാപ്റ്ററിനു കീഴിൽ നിലവിൽ അബുദാബി, മുസഫ, ബദാസായിദ്, റുവൈസ്, ബനിയാസ് എന്നീ സ്ഥലങ്ങളിലെ 102 കേന്ദ്രങ്ങളിലായി രണ്ടായിരത്തിലേറെ വിദ്യാർത്ഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്. നൂറാമത്തെ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഒക്ടോബറിൽ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തിരുന്നു.


യാതൊരു പ്രതിഫലേച്ഛയും കൂടാതെ നിസ്വാർത്ഥരായ 116 അധ്യാപകരാണ് വിവിധ കേന്ദ്രങ്ങളിലായി മലയാള ഭാഷയുടെ മാധുര്യം കുട്ടികളിലേക്ക് പകർന്നു നല്കിക്കൊണ്ടിരിക്കുന്നത്.


മെയ് മാസം പകുതിയോടെ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മലയാളം മിഷന്റെ പുതിയ ബാച്ചുകളിലേയ്ക്ക് തങ്ങളുടെ കുട്ടികളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ മാർച്ച് 31 നകം കേരള സോഷ്യൽ സെന്റർ (02 6314455), അബുദാബി മലയാളി സമാജം (050 7884621/ 050 2688458), ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ (02 6424488), ഐസിഎഫ് (050 3034800), എസ്. എസ്. സി. കൾച്ചറൽ ഇൻസ്റ്റിറ്റ്യുട്ട് (050 640 2600), അൽ ദഫ്‌റ (056 7623388) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home