ദുബായിലെ പ്രധാന റൂട്ടുകളില്‍ രണ്ടുദിവസം റോഡ് അടച്ചിടും

road
വെബ് ഡെസ്ക്

Published on Jun 21, 2025, 02:10 PM | 1 min read

ദുബായ് : ദുബായിലെ പ്രധാന റൂട്ടുകളില്‍ രണ്ടുദിവസം റോഡ് അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ്. ശനി പുലര്‍ച്ചെ 12 മുതല്‍ തിങ്കൾ പുലര്‍ച്ചെ 12 മണി വരെയാണ് അടച്ചിടുന്നത്. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ക്രമീകരണം.


ദുബായ് അല്‍ ഐന്‍ റോഡുമായി (ഇ66) ജബല്‍ അലി- ലെഹ്ബാബ് റോഡിനെ (ഇ77) ഇരു ദിശകളിലേക്കും വിഭജിക്കുന്ന പാലത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചിടല്‍.

ദുബായ്‌ - അല്‍ ഐന്‍ റോഡിലേക്കുള്ള ഇരു ദിശകളില്‍ നിന്നും വലത്തേക്ക് സ്വതന്ത്രമായി തിരിയാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. അല്‍ ഐന്‍ റോഡില്‍ നിന്ന് ജബല്‍ അലി -ലെഹ്ബാബ് റോഡിലേക്കുള്ള ലൂപ്പുകള്‍ വഴിയുള്ള എക്‌സിറ്റും അടച്ചിരിക്കും. ബദല്‍ റൂട്ടായി ഇ66ലെ എക്‌സിറ്റ് ഉപയോഗിക്കാം.


എല്ലാ ഡ്രൈവര്‍മാരും യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും ബദല്‍ വഴികള്‍ ഉപയോഗിക്കാനും ആര്‍ടിഎ അഭ്യര്‍ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home