കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

സലാല: കണ്ണൂർ ജില്ലയിലെ പഴയങ്ങാടി സ്വദേശി വാഴവളപ്പിൽ രാജേന്ദ്രൻ (59) സലാലയിൽ വെച്ച് മരണമടഞ്ഞു. പക്ഷാഘാതം മൂലം കുറച്ച് ദിവസങ്ങളായി സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൂന്ന് പതിറ്റാണ്ടായി സലാലയിൽ പ്രവാസിയായിരുന്നു. സലാലയിലെ ഹസ്സൻ ബിൻ താബിത്ത് ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: നളിനി, മകൾ: അതുല്യ. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.









0 comments