കല കുവൈത്ത് അബുഹലീഫ മേഖല 'ചുവന്ന പൂക്കൾ' വിപ്ലവഗാനമത്സരം സംഘടിപ്പിച്ചു

kala kuwait
വെബ് ഡെസ്ക്

Published on Jul 17, 2025, 03:24 PM | 1 min read

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് അബുഹലീഫ മേഖല 'ചുവന്ന പൂക്കൾ' വിപ്ലവഗാനമത്സരം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ വച്ച് അബുഹലീഫ മേഖല പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്‌റ്റർ സെക്രട്ടറി ജെ സജി 'ചുവന്ന പൂക്കൾ' വിപ്ലവഗാനമത്സരം ഉദ്‌ഘാടനം ചെയ്തു. കല കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ കലയുടെ വിവിധ മേഖലകളിൽ നിന്നും 18 ടീമുകൾ പങ്കെടുത്തു.


സീനിയർ വിഭാഗത്തിൽ അബ്ബാസിയ മേഖലയിലെ രക്തതാരകം ടീം ഒന്നാം സ്ഥാനവും, അബുഹലീഫ മേഖലയിലെ പോരാളി ടീം (അബുഹലീഫ ജി യൂണിറ്റ്) രണ്ടാംസ്ഥാനവും, അബുഹലീഫ മേഖലയിലെ അബുഹലീഫ ബി യൂണിറ്റിൽ നിന്നുമുള്ള ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുട്ടികളുടെ വിഭാഗത്തിൽ അബുഹലീഫ മേഖലയിലെ ചെഗുവേര ടീം ഒന്നാം സ്ഥാനവും, ഫഹാഹീൽ മേഖലയിലെ കതിർ ടീം രണ്ടാംസ്ഥാനവും, ഫഹാഹീൽ മേഖലയിലെ വയൽ കിളികൾ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അബുഹലീഫ മേഖലയിലെ റൂബിസ് ടീം പ്രോത്സാഹന സമ്മാനവും നേടി. വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.


ആക്ടിങ് സെക്രട്ടറി പ്രസീദ് കരുണാകരൻ, ആക്ടിങ് പ്രസിഡന്റ്‌ പ്രവീൺ പി വി, ട്രഷറർ പി ബി സുരേഷ്, മേഖലാ സെക്രട്ടറി സന്തോഷ് കെ ജി, സ്വാഗതസംഘം ജനറൽ കൺവീനർ ജിതിൻ പ്രകാശ് എന്നിവർ സംസാരിച്ചു. മേഖല കലാ വിഭാഗം ചുമതല വഹിക്കുന്ന സുധിൻ വേദിയിൽ സന്നിഹിതനായിരുന്നു. വിപ്ലവ ഗാനമത്സരത്തെ തുടർന്ന് കുവൈത്തിലെ ഗായകർ (ടീം ഹൽവാസ് ) അവതരിപ്പിച്ച ഗാനസന്ധ്യയും കാണികൾക്ക് ആവേശം പകർന്നു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറു കണക്കിന് പേരാണ് പരിപാടി ആസ്വദിക്കാൻ എത്തിച്ചേർന്നത്.




deshabhimani section

Related News

View More
0 comments
Sort by

Home