യുദ്ധത്തിന്റെ ആശങ്ക ഒഴിഞ്ഞു; രമത്ഗാനിൽ ഇത്തവണ 'തകർത്തോണം '

രമത്ഗനിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങൾ

സി ജെ ഹരികുമാർ
Published on Sep 02, 2025, 06:11 PM | 1 min read
ഇസ്രയേൽ - ഇറാൻ യുദ്ധത്തിന്റെ ആശങ്കകൾ ഒഴിഞ്ഞതോടെ ഇസ്രയേലിൽ ഇത്തവണ തകർപ്പൻ ഓണാഘോഷ പരിപാടികളുമായി മലയാളികൾ. ഇസ്രയേലിൽ സ്ഥിതിഗതികളിൽ ആശങ്ക ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇത്തവണ മുൻവർഷങ്ങളെകൾ മികച്ച രീതിയിൽ ഓണം ആഘോഷിക്കാൻ മലയാളി കൂട്ടായ്മകളുടെ തീരുമാനം.
സെപ്തംബർ നാലിന് വിവിധ കലാപരിപാടികളോടും വിഭവസമൃദ്ധമായ ഓണാസദ്യയോടും കൂടി ഓണാഘോഷം നടത്തനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി വിവിധ കലാപരിപാടികൾ പുരോഗമിക്കുകയാണ്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരടക്കം കൂടുതലായി മലയാളികൾ ഉള്ള സ്ഥലമാണ് ഇസ്രായേലിലെ രമത്ഗാൻ. കഴിഞ്ഞ ജൂൺ മാസത്തിൽ മിസൈൽ ആക്രമണം നേരിട്ട സ്ഥലം കൂടെ ആണ് രമത്ഗാൻ. അതിൽ മലയാളികൾ ഉൾപ്പെടെ ഉള്ളവരുടെ താമസ സ്ഥലവും വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ എല്ലാവരും പഴയ സാഹചര്യത്തിലേക്ക് തിരികെ എത്തിയതിനാൽ ഇത്തവണ കൂടുതൽ ആളുകളുടെ പങ്കാളിത്തം ആണ് ഓണാഘോഷത്തിൽ പ്രതീക്ഷിക്കുന്നത്.
തിരുവാതിര, പാട്ട് മത്സരം, മലയാളി മാരൻ, മലയാളി മങ്ക, ഓണക്കളികൾ, വടംവലി എന്നിവ ഓണത്തോട് അനുബന്ധിച്ച് നടന്നു. സദ്യക്കുള്ള സാധനങ്ങൾ എല്ലാം കേരളത്തിൽ നിന്നുമാണ് എത്തിക്കുന്നത്. ഒന്നിച്ചൊരോണം പൊന്നോണം, തകർത്തോണം എന്നാണ് ഓണാഘോഷത്തിന് നൽകിയിരിക്കുന്ന പേര്. യുദ്ധ സാഹചര്യങ്ങൾ മാറിയതോടെ കൂടുതൽ മലയാളികൾ ജോലിക്കായി ഇസ്രയിലിൽ എത്തുന്നുണ്ടെന്ന് മലയാളി നഴ്‌സായ മുവാറ്റുപുഴ സ്വദേശി സുരേഷ് പി സുകുമാരൻ ദേശാഭിമാനിയോട് പറഞ്ഞു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ സുരേഷ് ജോലി ചെയ്‌തിരുന്ന തൊഴിലുടമയുടെ അപ്പാർട്‌മെന്റ് പൂർണമായി തകർന്നിരുന്നു. നിലവിൽ വളരെ ശാന്തമാണ് ഇവിടം.
ഓണാഘോഷത്തിനുള്ള സാധനങ്ങൾ വാഴയിലയടക്കം മലയാളികൾ മുഖേനയാണ് കേരളത്തിൽ നിന്ന് എത്തിച്ചത്. സദ്യക്കുള്ള സാധനങ്ങളും ഇക്കുറി കേരളത്തിൽ നിന്ന് കൊണ്ടുവന്നു. മലയാളികൾക്ക് ഓണം ഗൃഹാതുരത്വത്തിന്റെ കൂടു ഓർമയാണ്. നാട്ടിലേക്കാൽ മികവോടെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.









0 comments