ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം ആയൂര്‍ സ്വദേശി അലക്‌സ്‌കുട്ടി (59) കുവൈത്തില്‍ അന്തരിച്ചു. അല്‍ അദാന്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഒഐസിസി കെയര്‍ ടീം ചെയ്തുവരുന്നു.
ഭാര്യ ഷൈനി അലക്‌സ് (ആയൂര്‍ ഇടമുളക്കല്‍ എസ്‌സിബി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍). മക്കള്‍: അനു പി അലക്‌സ് (യൂത്ത് കോണ്‍ഗ്രസ് മുന്‍ ഇടമുളക്കല്‍ മണ്ഡലം പ്രസിഡന്റ്), അജു പി അലക്‌സ്.
0 comments