ഇന്റർപോൾ തേടുന്ന 3 പേർ പിടിയിൽ

ദുബായ് : ഇന്റർപോൾ തിരയുന്ന മൂന്ന് ബെൽജിയം പൗരന്മാരെ അറസ്റ്റു ചെയ്ത് കൈമാറിയതായി ദുബായ് പൊലീസ്. അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ്. ഇന്റർപോൾ റെഡ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ദുബായ് പൊലീസും ആഭ്യന്തര മന്ത്രാലയവും ബെൽജിയത്തിലെ നിയമനിർവഹണ ഏജൻസികളുമായി ഏകോപിപ്പിച്ച് പ്രതികളെ പിടികൂടിയത്.
യൂറോപ്യൻ യൂണിയൻ നിയമനിർവഹണ ഏജൻസി (യൂറോപോൾ) മോസ്റ്റ് വാണ്ടഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ മത്യാസ് അക്യാസിലി, ജോർജി ഫെയ്സ്, ഒത്മാൻ എൽ ബല്ലൂട്ടി എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്‌തുക്കൾ കടത്തൽ, കവർച്ച, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെ നിരവധി ഗുരുതര ക്രിമിനൽ കുറ്റങ്ങളാണ് മൂവരും നേരിടുന്നത്. ആവശ്യമായ നിയമനടപടി പൂർത്തിയാക്കി പ്രതികളെ ബെൽജിയത്തിന് കൈമാറി.









0 comments