2025 അവസാനത്തോടെ യുഎഇ 500 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

evcharging.
വെബ് ഡെസ്ക്

Published on Feb 13, 2025, 05:01 PM | 1 min read

ദുബായ് : 2025 അവസാനത്തോടെ 500ലധികം ഇലക്ട്രിക് വാഹന (ഇവി) ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് യുഎഇ അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ ഊർജ, പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി ഷെരീഫ് അൽ ഒലാമ പറഞ്ഞു. ലോക ഗവൺമെന്റ് ഉച്ചകോടി വേ​ദിയിലാണ് അൽ ഒലാമ ഇക്കാര്യം വ്യക്തമാക്കിയത്.


യുഎഇ 2024 ൽ രാജ്യത്തുടനീളം 100ലധികം ഇവി ചാർജറുകൾ സ്ഥാപിച്ചതായും വർദ്ധിച്ചുവരുന്ന ഇ വി ഡിമാൻഡ് നിറവേറ്റുന്നതിനായി നെറ്റ്‌വർക്ക് വേഗത്തിൽ വികസിപ്പിക്കുമെന്നും അൽ ഒലാമ പറഞ്ഞു.


അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സ്വകാര്യ മേഖലയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് ഒരു സംയോജിത സമീപനമാണ് ഈ സംരംഭം പിന്തുടരുന്നത്. ശുദ്ധമായ ഊർജ്ജ വികസനത്തിനായുള്ള പ്രതിബദ്ധതയുടെ ഭാഗമായി 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജ്ജ ശേഷി 14 ജിഗാവാട്ടായി ഉയർത്തുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അൽ ഒലാമ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home