മുഴങ്ങി, വിജയകാഹളം

കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം സ്ഥാനാർഥികളെയും ആനയിച്ച്  കണ്ണൂര്‍ നഗരത്തില്‍ നടന്ന  പ്രകടനം

കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം സ്ഥാനാർഥികളെയും ആനയിച്ച് കണ്ണൂര്‍ നഗരത്തില്‍ നടന്ന പ്രകടനം

avatar
സ്വന്തം ലേഖകന്‍

Published on Nov 16, 2025, 12:19 AM | 1 min read

കണ്ണൂര്‍

കണ്ണൂര്‍ കോര്‍പറേഷനിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം നഗരത്തില്‍ ആവേശംനിറച്ച് എൽഡിഎഫിന്റെ ഉജ്വല പ്രകടനം. നഗരവീഥിയെ ചുവപ്പണിയിച്ച്‌ മുന്നേറിയ പ്രകടനത്തിൽ യുഡിഎഫ് ഭരണത്തിനെതിരായ ജനവികാരം അലയടിച്ചു. അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണത്തെ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിനാളുകൾ പ്രകടനത്തില്‍ അണിചേര്‍ന്നു. കണ്ണൂര്‍ നഗരത്തെ വികസന കുതിപ്പിലേക്ക് നയിക്കാന്‍ എല്‍ഡിഎഫ് നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാതയോരങ്ങളില്‍ തടിച്ചുകൂടിയവര്‍ സ്ഥാനാര്‍ഥികളെ അഭിവാദ്യം ചെയ്തു. ​തളാപ്പിലെ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍നിന്ന് ആരംഭിച്ച പ്രകടനം റെയില്‍വേ സ്റ്റേഷൻ പരിസരത്ത്‌ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എം പ്രകാശന്‍, എന്‍ ചന്ദ്രന്‍, അഡ്വ. ടി അജയകുമാര്‍, കെ പി പ്രശാന്തന്‍, രാഗേഷ് മന്ദമ്പേത്ത്, വെള്ളോറ രാജന്‍, കെ കെ ജയപ്രകാശ് എന്നിവര്‍ നേതൃത്വം നൽകി. സമാപന പൊതുയോഗത്തില്‍ എം പ്രകാശന്‍, എന്‍ ചന്ദ്രന്‍ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home