13-ാമത് ഭരത് മുരളി നാടകോത്സവം; പ്രവാസത്തിന്റെ തീക്ഷ്ണാനുഭവങ്ങളുമായി 'ശംഖുമുഖം' അരങ്ങേറി

അബുദാബി: സുരേഷ് കൃഷ്‌ണ രചനയും സംവിധാനവും നിർവ്വഹിച്ച 'ശംഖുമുഖം' 13-ാമത് ഭരത് മുരളി നാടകോത്സവത്തിലെ അവസാന നാടകമായി പ്രവാസി നാടകസമിതി രംഗത്ത് അവതരിപ്പിച്ചു. തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്തിന്റെ തിരയും തീരവും പശ്ചാത്തലമാക്കി ഒരു എഴുത്തുകാരൻ എഴുതിക്കൊണ്ടിരിക്കുന്ന
'ശംഖുമുഖം' എന്ന നോവലിനെ കേന്ദ്രീകരിച്ചുകൊണ്ട് അവതരിപ്പിച്ച നാടകം ഗൾഫ്കാരന്റെ ജീവിത തീക്ഷ്ണാനുഭവങ്ങൾ വരച്ചു കാണിക്കുകയായിരുന്നു.
കുടുംബ ജീവിതങ്ങളിലെ വേർപാടും വിരഹവും വേദനയും പുന:സമാഗമവുമൊക്കെ ചേർത്ത്, വർഷങ്ങൾക്ക് ശേഷം കേരളത്തിൽ വരാനിരിക്കുന്ന സാങ്കേതികവിദ്യയും, വൈദ്യശാസ്ത്രരംഗത്തെ സാങ്കേതികതയും രംഗത്തെത്തിക്കുവാൻ ശ്രമിക്കുന്നതോടൊപ്പം ജനമൈത്രി പോലീസ് എന്ന ജനകീയ പോലീസ് സംവിധാനം കേരളത്തിൽ വരുത്തിയ മാറ്റവും നാടകം വിവരിക്കുന്നു.
അരുൺ, മനീഷ് കായംകുളം, പ്രഭാത് നായർ, അരുൺ ഷാജി, ശ്രീജിത്ത് നായർ, സിമേഷ്, ബിജേഷ് മോൻ, ജിജോ, ആഗ്നേയ ആദിത്ത്, അദ്വൈത കല്ലേറിൽ, പ്രീതി എലിസബത്ത്, ഡോ. ദേവി സുമ, സീമ, ഡോ. ലിസി ഷാജഹാൻ, സൗമ്യ, സോജ ധർമ്മജൻ, ശ്രുതി ടി വി, ലക്ഷ്മി പ്രഭാത്, ദേവനന്ദ പ്രഭാത്, രുദ്രേഷ് ദേവ് എന്നിർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ചന്തു മിത്ര സംഗീതവും ഷമീം വെളിച്ചവും നിയന്ത്രിച്ചു.









0 comments