13-ാമത് ഭരത് മുരളി നാടകോത്സവം; സമകാലീന ഇന്ത്യയുടെ രേഖാചിത്രം വരച്ചുകാട്ടിയ 'ചാവുപടികൾ'

അബുദാബി: ജനാധിപത്യ വ്യവസ്ഥയുടെ കാവലാളായി മാറേണ്ട പൊതുജനം തെറ്റുദ്ധരിക്കപ്പെടുകയും കളിപ്പാവകൾ ആയി മാറുകയും ചെയ്യുന്ന സമകാലീന ഇന്ത്യയുടെ രേഖാചിത്രം വരച്ചു കാണിച്ച 'ചാവുപടികൾ' 13-ാമത് ഭരത് മുരളി നാടകോത്സവത്തിലെ എട്ടാമത്തെ നാടകമായി അരങ്ങേറി. ഡോ. സാംകുട്ടി പട്ടംകരിയുടെ സംവിധാനത്തിൽ രൂപപ്പെടുത്തിയ നാടകം കനൽ ദുബൈയാണ് അബുദാബി കേരളം സോഷ്യൽ സെന്ററിന്റെ വേദിയിൽ അവതരിപ്പിച്ചത്.
എല്ലാവർക്കും തുല്യത പ്രഖ്യാപിക്കുന്ന ജനാധിപത്യത്തിന്റെ നിയമസംഹിത. പക്ഷെ, നടപ്പിലാക്കേണ്ട സ്ഥാനങ്ങളിൽ എല്ലാം അഴിമതിയുടെ വഴുക്കലുകളായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഭീതിതമായ വർത്തമാന യാഥാർഥ്യങ്ങളോട് ഒരു ഇന്ത്യൻ കോടതിയുടെ പശ്ചാത്തലത്തിൽ നാടകം സംവദിക്കുകയായിരുന്നു.
സോമൻ പനംതിട്ട, ഷാജി കുഞ്ഞിമംഗലം, വിനോദ് മുള്ളേരിയ, സുനിൽ കമ്പിക്കാനം, സന്തോഷ് അടുത്തില, പ്രോബോധ്, ലെനിൻ പ്രഭാകർ, സനൻ, ഗോപകുത്, പ്രണിൽ, ശശി കരിച്ചേരി, അർച്ചന പിള്ള, ലിൻഷാ പ്രണിൽ, റോഷ്‌ന നാലകത്ത്, ഷീന സോമൻ, ജിജി, രാജേഷ് കെ വി, ഫാബി, ശ്യാം, ആകാശ്, നവീൻ വെനീറ, സുമിത്രൻ കാനായി എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. പ്രകാശവിതാനം സാംകുട്ടി പട്ടംകരിയും സംഗീതം നവീൻ വേണ്ടരയും നിയന്ത്രിച്ചു.









0 comments