അക്കാഫ് ഇവന്റ്സ് 'എപിഎൽ സീസൺ 4'ന് വർണാഭമായ തുടക്കം; ശ്രീശാന്ത് മുഖ്യാതിഥി

ഷാർജ: അക്കാഫ് ഇവന്റ്സ് സംഘടിപ്പിക്കുന്ന അക്കാഫ് പ്രൊഫഷണൽ ലീഗ് ക്രിക്കറ്റ് മത്സരം ആരംഭിച്ചു. യൂറോപ്പിന് പുറത്ത് ആദ്യമായി 100 ബോൾ ഫോർമാറ്റിൽ മത്സരങ്ങൾ നടക്കുന്ന എപിഎല്ലിന്റെ സീസൺ 4 ൽ 32 ടീമുകളാണ് പങ്കെടുക്കുന്നത്. 8 വനിതാ ടീമുകളും ഈ സീസണിൽ മത്സരരംഗത്തുണ്ട്. ജനുവരി 25 മുതൽ ഫെബ്രുവരി 15 വരെ ഷാർജ ഡിസി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 600ഓളം ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കും.
ആദ്യ ദിനം നടന്ന മത്സരങ്ങളിൽ ഡിബി കോളേജ് ശാസ്താംകോട്ട,എംജി കോളേജ് ട്രിവാൻഡ്രം, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, കുസാറ്റ് തുടങ്ങിയ ടീമുകൾ വിജയിച്ചു. ക്യാമ്പസ് കാർണിവൽ മാതൃകയിലാണ് ഈ വർഷത്തെ ഉദ്‌ഘാടനം സംഘടിപ്പിച്ചത്. വെടിക്കെട്ട്, കോളേജുകളുടെ മാർച്ച് പാസ്റ്റ്, ഇന്ദ്രി ബാൻഡിന്റെ ചെണ്ട ഫ്യൂഷൻ, നറുക്കെടുപ്പുകൾ എന്നിവ മത്സരത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സ്വർണനാണയമാണ് ബംബർ സമ്മാനം.
ബിഎൻഡബ്ല്യു ഡെവലപ്മെന്റ്സ് ചെയർമാൻ അങ്കൂർ അഗർവാൾ ഉദ്‌ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എപിഎൽ ബ്രാൻഡ് അംബാസഡറുമായ എസ് ശ്രീശാന്ത് മുഖ്യാതിഥിയായി. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി ബിജുകുമാർ, സെക്രട്ടറി കെ വി മനോജ്, മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, അക്കാഫ് ആസ്റ്റർ മാർക്കറ്റിംഗ് ഡിജിഎം സിറാജുദ്ദീൻ മുസ്തഫ, എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഹരികുമാർ, എപിഎൽ ജനറൽ കൺവീനർ ബിജു കൃഷ്ണൻ, , അക്കാഫ് ലേഡീസ് വിങ്ങ് ചെയർപേഴ്സൺ റാണി സുധീർ, എന്നിവർ സംസാരിച്ചു.









0 comments