ഡിജിറ്റൽ സേവനം വികസിപ്പിക്കാൻ അജ്മാൻ പൊലീസ്

അജ്മാൻ : ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്‌മാർട്ട് മെസേജിങ് പ്ലാറ്റ്‌ഫോം ആരംഭിച്ച് അജ്മാൻ പൊലീസ്. അടിയന്തരമല്ലാത്ത അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനായാണ് നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ അധിഷ്‌ടിതമായ സംവിധാനം അജ്മാൻ പൊലീസ് ആരംഭിച്ചത്. 901 കോൾ സെന്ററിനെ സ്‌മാർട്ട് പ്ലാറ്റ്‌ഫോമാക്കി.
ഉപയോക്താക്കൾക്ക് വാട്ട്‌സാപ് സന്ദേശമോ വോയ്‌സ് നോട്ടോ ആയി 800901 എന്ന നമ്പറിലേക്ക് അന്വേഷണം സമർപ്പിക്കാനാകും. അറബി ഉൾപ്പെടെ വിവിധ ഭാഷയിൽ ഉയർന്ന കൃത്യതയോടെ ഉപയോക്താവിന് സ്മാർട്ട് സിസ്റ്റം പ്രയോജനപ്പെടുത്താം. സുരക്ഷയെയും ക്രിമിനൽ സേവനങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങൾക്ക് പുറമെ, ട്രാഫിക് ഫയൽ തുറക്കൽ സേവനം, വാഹന രജിസ്ട്രേഷൻ പുതുക്കൽ എന്നിവ പോലുള്ള ട്രാഫിക് സേവനങ്ങളിലും ഉടനടി പ്രതികരണം ലഭിക്കും.
എഐ, മെഷീൻ ലേണിങ് സാങ്കേതികവിദ്യ എന്നിവയെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കിയതെന്ന് അജ്മാൻ പൊലീസിലെ ഓപ്പറേഷൻസ് ഡയറക്ടർ കേണൽ ഹിഷാം അബ്ദുള്ള അബു ഷഹാബ് പറഞ്ഞു. വിവിധ പൊതു അന്വേഷണങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ള വിപുലമായ ഡാറ്റാബേസും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments